കെഎസ്എസ്പിഎ ട്രഷറി മാർച്ച് നടത്തി
1512887
Tuesday, February 11, 2025 1:22 AM IST
പേരാവൂർ: നിരാശാജനകമായ കേരള ബജറ്റിനും അഞ്ചു വർഷം കൂടുമ്പോൾ നടപ്പാക്കേണ്ട ശമ്പള-പെൻഷൻ പരിഷ്കരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിലും ക്ഷാമശ്വാസ കുടിശിക മരവിപ്പിച്ച സർക്കാർ നടപടിയിലും പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂർ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണയും വിശദീകരണ യോഗവും നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം എം.ജി. ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി. രാജാഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. മോഹനൻ, ടി.ജി. ഓമന, മണ്ഡലം പ്രസിഡന്റ് ടി.ജെ. എൽസമ്മ, വിവിധ മണ്ഡലം ഭാരവാഹികളായ പി.സി. സണ്ണി, വി.വി. കൃഷ്ണൻ, തോമസ് തോണക്കര, കെ.എ. അലക്സാണ്ടർ, എ.കെ. ഹസൻ, കെ. മുഹമ്മദ് കുഞ്ഞി, കെ.വി. ചിത്രലേഖ എന്നിവർ പ്രസംഗിച്ചു.