വാതിൽമടയിലെ പിഎച്ച്സി സബ് സെന്റർ: ശിലാസ്ഥാപനം നടത്തി
1512295
Sunday, February 9, 2025 1:50 AM IST
പയ്യാവൂർ: ചമതച്ചാൽ വാതിൽമടയിൽ നിർമിക്കുന്ന പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിന്റെ (പിഎച്ച്സി സബ് സെന്റർ) ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി നിർവഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ജോൺ ബ്രിട്ടാസ് എംപിയുടെ പരിഗണനയിൽ സാഗി പഞ്ചായത്ത് പദ്ധതി മുഖേനയാണ് നാഷണൽ ഹെൽത്ത് മിഷൻ 54 ലക്ഷം രൂപ പയ്യാവൂർ പഞ്ചായത്തിന് അനുവദിച്ചത്.
കേന്ദ്രത്തിനായി കെട്ടിടം നിർമിക്കാൻ സർവോദയ മണ്ഡലമാണ് ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായുളള പത്ത് സെന്റ് സ്ഥലം ലഭ്യമാക്കിയിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.മോഹനൻ, ഷീന ജോൺ, വാർഡ് അംഗങ്ങളായയ സിജി ഒഴാങ്കൽ, പ്രഭാവതി മോഹനൻ, രജനി സുന്ദരൻ, ഊര് മൂപ്പൻ ഇ.കെ.രമേശൻ, കോളനി സെക്രട്ടറി ഇ.കെ.കുമാരൻ പി.സുബീഷ് എന്നിവർ പ്രസംഗിച്ചു.