അന്നം അഭിമാനം പദ്ധതി: തുക കൈമാറി
1512889
Tuesday, February 11, 2025 1:22 AM IST
ഇരിട്ടി: ഇരിട്ടി പോലീസും ജെസിഐ ഇരിട്ടിയും ചേർന്ന് നടത്തി വരുന്ന വിശപ്പു രഹിത ഇരിട്ടി - അന്നം അഭിമാനം പദ്ധതിയിലേക്ക് ഇരിട്ടി സീനിയർ ചേംബർ ഒരു ദിവസത്തെ ഭക്ഷണവും ആറു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും കൈമാറി.
ഭക്ഷണ വിതരണ കേന്ദ്രത്തിൽ നടന്ന പരിപാടിയിയിൽ ഇരിട്ടി എസ്എച്ച്ഒ എ. കുട്ടികൃഷ്ണൻ, എസ്ഐ അനോജ് ജോയി , പിആർഒ കെ. രജിത് എന്നിവർക്ക് ഇരിട്ടി സീനിയർ ചേംബർ ഭാരവാഹികൾ ഭക്ഷണം കൈമാറി. പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ, സെക്രട്ടറി ജോയി പടിയൂർ, ട്രഷറർ വി.എം. നാരായണൻ, അന്നം അഭിമാനം കമ്മിറ്റി അംഗം കെ. സുരേഷ് ബാബു, എം.വി. അഗസ്റ്റിൻ, പി.കെ. ആന്റണി, വി.എസ്. ജയൻ, പ്രകാശ് പാർവണം, എ.കെ. ഹസൻ, പി.കെ.ദിനേശൻ, ഗംഗാധരൻ, എം.കെ. അനിൽ കുമാർ, സജീഷ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.