മുട്ടക്കോഴികളെ വിതരണം ചെയ്തു
1512890
Tuesday, February 11, 2025 1:22 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. 33 വാർഡുകളിലും 10 വീതം ഗുണഭോക്താക്കൾക്കാണ് മുട്ടക്കോഴികളെ നൽകിയത്. സ്റ്റാൻഡിംഗ് ചെയർമാരായ പി.കെ. ബൾക്കീസ് , കെ.സുരേഷ്, ടി.കെ. ഫസീല ,വെറ്ററിനറി ഡോക്ടർ ജോഷി ജോസ് എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, പി. രഘു, കെ.മുരളീധരൻ, സി.കെ. അനിത, എ.കെ. ഷൈജു, ഫാത്തിമ, നജ്മുന്നിസ എന്നിവർ പങ്കെടുത്തു.