പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി
1512885
Tuesday, February 11, 2025 1:22 AM IST
കണ്ണൂർ: ആശാവർക്കേഴ്സിനോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരേയും അവരുടെ സേവന വേതന വ്യവസ്ഥകൾ നിജപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധി എംപിയെ കണ്ട് നിവേദനം നല്കി.
കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലും വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും അപകടകരമായ സാഹചര്യത്തിൽ കാൽനടയായി വീടുകൾ തോറും കയറിയിറങ്ങി പ്രവർത്തിക്കുന്ന ആശാവർക്കർമാർക്ക് തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നും ആശാവർക്കേഴ്സിന് മിനിമം വേതനം, പെൻഷൻ, ഇൻഷുറൻസ് സുരക്ഷ മുതലായവ ഉറപ്പാക്കാൻ ഇന്ത്യൻ പാർലമെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ അവകാശങ്ങൾക്ക് വേണ്ടി ഇന്ത്യൻ പാർലമെന്റിൽ സമ്മർദം ചെലുത്താമെന്ന് പ്രിയങ്ക ഗാന്ധി എംപി നിവേദനം സ്വീകരിച്ച ശേഷം ഉറപ്പുനൽകി.