കേള്‍വി -സംസാര വൈകല്യമുള്ളവരുടെ കായികമേള തുടങ്ങി
1511842
Friday, February 7, 2025 1:17 AM IST
തലശേരി: 28-ാമത് സംസ്ഥാന കേള്‍വി -സംസാര വൈകല്യമുള്ളവരുടെ കായികമേളയ്ക്ക് ജസ്റ്റീസ് വി.ആര് കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.
കേരള ബധിര, കായിക കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന കായികമേള ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ. പവിത്രന് ഉദ്ഘാടനം ചെയ്തു. കെ.കെ പുരുഷോത്തമന് അധ്യക്ഷത വഹിച്ചു.
കെ.അഷ്റഫ്, എം.എന്‍ അബ്ദുല്‍റഷീദ്, ജി.സുരേഷ് കുമാര്‍, കെ.സി. ഐസക്ക്, ജോവാന് ജോയി, എ.എസ്. മധു, ഇ.കെ നൗഷാദ് എന്നിവർ പ്രസംഗിച്ചു. അബ്ദുല്‍സലാം ആംഗ്യഭാഷ പരിഭാഷ നടത്തി. ഇന്ന് അത്ലറ്റിക് മത്സരങ്ങള്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നായി 600ല്‍പരം മത്സരാര്‍ഥികള്‍ കായികമേളയില്‍ മാറ്റുരയ്ക്കും.