ചെമ്പേരിയിൽ നാളെ ഗതാഗത നിയന്ത്രണം
1512296
Sunday, February 9, 2025 1:50 AM IST
ചെമ്പേരി: ലൂർദ് മാതാ ബസിലിക്കയിലെ പ്രധാന തിരുനാൾ ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നിരവധി ബൈബിൾ നിശ്ചല ദൃശ്യങ്ങൾ ഉൾപ്പെടുന്ന വിശ്വാസ പ്രഘോഷണ റാലി ബസിലിക്ക മുതൽ ചെമ്പേരി ടൗൺ വഴി ബസ് സ്റ്റാൻഡ് വരെയും തിരികെയും കടന്നു പോകുന്നതിനാൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ആലക്കോട് ഭാഗത്ത് നിന്ന് മലയോര ഹൈവേയിലൂടെ പയ്യാവൂർ-ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വേങ്കുന്ന് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുലിക്കുരുമ്പ, കൊക്കമുള്ള്, മണ്ണംകുണ്ട്, ഇടമന വഴിയും ഇരിട്ടി-പയ്യാവൂർ ഭാഗത്ത് നിന്ന് ആലക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടമന കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മണ്ണംകുണ്ട്, കൊക്കമുള്ള്, പുലിക്കുരുമ്പ, വേങ്കുന്ന് വഴിയും പോകേണ്ടതാണെന്ന് തിരുനാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തിരുനാളിനോടൊപ്പം കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷവും നടക്കുന്നതിനാൽ 10 ന് വൈകുന്നേരം ബസിലിക്ക അങ്കണത്തിൽ മലയോര മേഖലയിലെ ആദ്യത്തെ ഡിജിറ്റൽ ഫയർ വർക്സും ഒരുക്കിയിട്ടുണ്ട്.