‘ഒരുമ 76' സഹപാഠി സംഗമം
1512618
Monday, February 10, 2025 1:38 AM IST
ചെമ്പേരി: ചെമ്പേരി നിർമല ഹൈസ്കൂൾ 1976 എസ്എസ്എൽസി ബാച്ച് സഹപാഠി സംഗമം ‘ഒരുമ 76' ചളിമ്പറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ.വി.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബ്രദർ. എഡ്വിൻ കുറ്റിയ്ക്കൽ, ഡി.പി.ജോസ് ദേവസത്തിൽ, ജോയി വില്ലന്താനം, ജോസഫ് പനയ്ക്കൽ, ടോം ജോസ്, വി.ടി.ബാബു, സിസ്റ്റർ റോസ് കുഴിപതാലിൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.ടി.ബാബു - പ്രസിഡന്റ്, സി. ജനാർദ്ദനൻ -ജനറൽ സെക്രട്ടറി, ജോസ് അഗസ്റ്റിൻ - ട്രഷറർ, കെ.ജെ.സെലീനാമ്മ - വൈസ് പ്രസിഡന്റ്, ആൻസി മാത്യു - ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.