മാട്ടറ സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1512186
Saturday, February 8, 2025 1:35 AM IST
മാട്ടറ: മാട്ടറ സെന്റ് മേരീസ് പള്ളി തിരുനാളിന് ഇടവക വികാരി ഫാ. ജോർജ് ഇലവുംകുന്നേൽ കൊടിയേറ്റി. ഹസൻ ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഇമ്മാനുവേൽ തേൻകുന്നേൽ സിഎംഐ കാർമികത്വം വഹിച്ചു. സെമിത്തേരി സന്ദർശനം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ കലാസന്ധ്യ എന്നിവ നടന്നു.
ഇന്നു വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാനക്ക് തലശേരി അതിരൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ കാർമികത്വം വഹിക്കും. രാത്രി ഏഴിന് പ്രദക്ഷിണം, സമാപന ആശിർവാദം. 8.30ന് നാടകം "ശിഷ്ടം.' നാളെ രാവിലെ 10 ന് ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് വേൾഡ്മാതാ ചാരിറ്റബിൾ സൊസൈറ്റിയുടെ സിൽവർ ജൂബിലി ഉദ്ഘാടനം മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി നിർവഹിക്കും. 12ന് പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്.