ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങളുമായി വിപണന മേള നടത്തി വിദ്യാർഥികൾ
1512294
Sunday, February 9, 2025 1:50 AM IST
ചപ്പാരപ്പടവ്: സ്കൂൾ സെന്റ് ഓഫ് ദിനത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം ചേർന്ന് നിന്ന് ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. എൻഎസ്എസ് യുണിറ്റിന്റെ കീഴിൽ സമരിറ്റൻ പാലിയേറ്റീവ് കെയറുമായി സഹകരിച്ച് നടത്തിയ ഭിന്നശേഷി ക്കാരുടെ ഉത്പന്നങ്ങളുടെ വിപണന മേള സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ഏറ്റെടുക്കുകയായിരുന്നു. വിദ്യാർഥികൾ കൈകോർത്തപ്പോൾ അരലക്ഷത്തോളം രൂപയുടെ വിപണനമാണ് നടന്നത്. ചപ്പാരപ്പടവ് പഞ്ചായത്ത് സെക്രട്ടറി സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഏം.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.അനിത, സമരിറ്റൻ ഡയറക്ടർ ഫാ. വിനു, അൻവർ ശാന്തിഗിരി, എൻ.എസ് മനീഷ, ശശി ,കെ. ബിജുൽ,വി റിന്റീന മേരി എന്നിവർ പ്രസംഗിച്ചു.