പൊതുവിതരണ സംവിധാനം തകർത്തത് പിണറായി: സോണി സെബാസ്റ്റ്യൻ
1511850
Friday, February 7, 2025 1:17 AM IST
പയ്യന്നൂർ: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം തകർത്തതിലുള്ള മുഖ്യ പ്രതി പിണറായി വിജയനാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. പയ്യന്നൂർ, ചെറുപുഴ, മാടായി, കല്യാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച പൊതുവിതരണ സംവിധാനമാണ് കേരളത്തിലുണ്ടായിരുന്നത്. ഐക്യ ജനാധിപത്യ മുന്നണി ഭരണം നടത്തുമ്പോഴൊക്കെ അരിയും റേഷൻ സാധനങ്ങളും സുലഭമായി വിതരണം ചെയ്തി രുന്നു. എന്നാൽ എൽഡിഎഫ് ഭരണത്തിലെ കാര്യക്ഷമതയില്ലായ്മമൂലം റേഷൻ സംവിധാനം കുത്തഴിഞ്ഞു കിടക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണ ൻ, എ.പി. നാരായണൻ, അജിത്ത് മാട്ടൂൽ, എം.കെ. രാജൻ, എം. നാരായണൻ കുട്ടി, മോഹനൻ കൂനത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണൂർ, അഴീക്കോട്, ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച് പി.എം. നിയാസും തലശേരിയിൽ വി.എ. നാരായണനും തളിപ്പറന്പിൽ മുഹമ്മദ് ബ്ലാത്തൂരും ഉദ്ഘാടനം ചെയ്തു.