കണ്ണപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു
1512539
Sunday, February 9, 2025 10:55 PM IST
പഴയങ്ങാടി: പഴയങ്ങാടി പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപം ബൈക്കിടിച്ച് കാൽ നടയാത്രികൻ മരിച്ചു. കണ്ണപുരം പൂമാലക്കാവിനു സമീപത്തെ കെ. ഷിഞ്ജു (47) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 10.50 ഓടെയാണ് അപകടം നടന്നത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷിഞ്ജുവിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അമിതവേഗതമൂലം ഒരാഴ്ചക്കിടെ മൂന്നുപേരാണ് കെഎസ്ടിപി റോഡിൽ വാഹനാ പകടത്തിൽ മരിച്ചത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ പറയുന്നു.
കണ്ണപുരത്തെ കേരള വിഷൻ ഫ്രാഞ്ചൈസി ദൃശ്യ കേബിൾ വിഷൻ ജീവനക്കാരനാണ് അപകടത്തിൽ മരിച്ച ഷിഞ്ജു. ഗോപാലകൃഷ്ണൻ-രാധ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാബു, സമോദ്.