തിരുനാൾ ആഘോഷം
1512190
Saturday, February 8, 2025 1:35 AM IST
അരിവിളഞ്ഞപൊയിൽ
സെന്റ് തോമസ് പള്ളിയിൽ
ഉദയഗിരി: അരിവിളഞ്ഞപൊയിൽ സെന്റ് തോമസ് പള്ളി തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. റോബിൻ പരിയാനിക്കൽ കൊടിയേറ്റി. തുടർന്ന് തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും നടന്നു. വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. മാർട്ടിൻ പാഴൂപറമ്പിൽ കാർമികത്വം വഹിച്ചു.
സാന്തോം സ്കൂൾ കുട്ടികളുടെ വാർഷികവും നടന്നു. സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഇന്നു വൈകുന്നേരം നാലിന് ആരാധന, ജപമാല. 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് റവ. ഡോ. മാണി മേൽവെട്ടം കാർമികത്വം വഹിക്കും. 6.45ന് വിശ്വാസ പ്രഘോഷണ റാലി. ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ തിരുനാൾ സന്ദേശം നൽകും. രാത്രി ഒന്പതിന് മ്യൂസിക്കൽ നൈറ്റ്. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. ഒന്പതിന് ആഘോഷമായ റാസ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം, വാഹനവെഞ്ചരിപ്പ്, സ്നേഹവിരുന്ന്.
വെണ്ണക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ
വെണ്ണക്കല്ല്: സെന്റ ആന്റണീസ് പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. മാത്യു കുറുമ്പുറത്ത് കൊടിയേറ്റി. വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. ജിബിൻ അമ്പാട്ട് കാർമികത്വം വഹിച്ചു. 14 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. റവ.ഡോ.റെജി കാഞ്ഞിരത്താം കുന്നേൽ, ഫാ.റോയ് ടോമി കുഴിപ്ലാക്കിൽ, ഫാ.ജിയോ പുളിയ്ക്കൽ, ഫാ.ജോബി ചെരുവിൽ, ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, റവ. ഡോ.ജിനു വടക്കേമുളഞ്ഞനാൽ, റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് മോൺ. മാത്യു ഇളംതുരുത്തിപ്പടവിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും. വൈകുന്നേരം 6.30 ന് പൊള്ളയാട് സെന്റ് ജോസഫ്സ് വാർഡിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്. രാത്രി എട്ടിന് ഗാനമേള. 16 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10 ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ.ജോഫിൻ കുറുവൻമാക്കൽ കാർമികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, സമാപന പ്രാർഥന , സ്നേഹവിരുന്ന്.