നീതി ബയോലാബ് ഉദ്ഘാടനം ചെയ്തു
1512299
Sunday, February 9, 2025 1:50 AM IST
എടൂർ: എടൂർ വനിത സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എടൂർ ടൗണിൽ ആരംഭിച്ച നീതി ബയോലാബ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റോസ ജോസഫ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് എന്നിവർ മുഖ്യാതിഥികളായി. എടൂർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ടി.ജി. രാജേഷ് കുമാർ, വനിതാഫെഡ് അധ്യക്ഷ കെ. ശ്രീജ, എംഡി ആർ. പ്രമീള, ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോസ് അന്ത്യാംകുളം, പഞ്ചായത്തംഗം കെ.പി. സെലീന, ത്രേസ്യാമ്മ ജോർജ്, കെ. വസന്ത, ഇ.പി. രമേശൻ, ഹരികുമാർ, കെ.കെ. വിനോദ്, സംഘം വൈസ് പ്രസിഡന്റ് വത്സ ജോസ്, സെക്രട്ടറി കെ.ജെ. ജാൻസി എന്നിവർ പ്രസംഗിച്ചു.