ബജറ്റ്: എൻജിഒഎ പ്രതിഷേധിച്ചു
1512886
Tuesday, February 11, 2025 1:22 AM IST
കണ്ണൂർ: 2024 ജൂലൈ മാസം പ്രാബല്യത്തിൽ വരേണ്ടുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തെക്കുറിച്ച് ഒരു വാക്കും പറയാത്ത കേരള ബജറ്റ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ, കണ്ണൂർ ടൗൺ, കണ്ണൂർ സൗത്ത് ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ടൗൺ ബ്രാഞ്ച് പ്രസിഡന്റ് കെ.കെ. സുജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. നന്ദകുമാർ, കെ. അസീംബു, വി.ആർ. സുധീർകുമാർ, എൻ.കെ. രത്നേഷ് , എം.എൻ. ലക്ഷമണൻ, മെറിൻ സലീന, എ. ഷമിൽ, നൗഷാദ് ചേരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.