അമ്മംകുളം പള്ളി ഹരിത ആരാധനാലയം
1512189
Saturday, February 8, 2025 1:35 AM IST
ചപ്പാരപ്പടവ്: അമ്മംകുളം സെന്റ് ആന്റണീസ് പള്ളി ഇനിമുതൽ ഹരിത ആരാധനാലയം. മാലിന്യമുക്ത നവകേരള കാമ്പയിന്റെ ഭാഗമായിട്ടാണ് പള്ളി ഹരിത ആരാധനാലയമായി ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ പ്രഖ്യാപിച്ചത്.
ഇടവക വികാരി ഫാ.മാത്യു ആനകുത്തിയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് മെംബർ ഫസീല ഷംസീർ, തോമസ് വയലിങ്കൽ, ഈപ്പച്ചൻ പുളിയൻതൊട്ടിയിൽ, ഷിജോയ് മണലിങ്കൽ, ബാബു കച്ചോലക്കാലായിൽ, ടോമി പായിക്കാട്ട്, വി.വി. ജോസഫ് വട്ടക്കുന്നേൽ, ജോയി കൊന്നക്കൽ എന്നിവർ നേതൃത്വം നൽകി.