ജനജാഗരം ഇടവക കൺവൻഷൻ
1512613
Monday, February 10, 2025 1:37 AM IST
കണ്ണൂർ: കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം നടത്തിവരുന്ന ജനജാഗരം എന്ന ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി തയ്യിൽ സെന്റ് ആന്റണീസ് ഇടവകയിൽ നടന്ന ജനജാഗരം കൺവൻഷൻ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി ഉദ്ഘാടനം ചെയ്തു. പരസ്പരം പങ്കുവയ്ക്കുന്ന ഒരു പുതുസമുഹത്തെ രൂപപ്പെടുത്താൻ വിശ്വാസികൾക്ക് കഴിയണമെന്ന് ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു.
ഇടവക വികാരി ഫാ. മാർട്ടിൻ രായപ്പൻ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറ ഇടവക ജനജാഗരത്തിന്റെ ഭാഗമായി ക്ലാസുകൾ നയിച്ചു. ഗോഡ്സൺ ഡിക്രൂസ്, ജോൺസൺ ഫെർണാണ്ടസ്, റെണ്ണി ഫെർണാണ്ടസ്, റോഷി മെൻഡോൻസ്, ജോസ് പ്രകാശ്, ഫാ. ആന്റണി കുരിശിങ്കൽ, കെ.എച്ച്. ജോൺ എന്നിവർ പ്രസംഗിച്ചു.