ഇരിട്ടിയിൽ എൻജിഒ ക്വാർട്ടേഴ്സ് ആരംഭിക്കണം: എൻജിഒ യൂണിയൻ
1512303
Sunday, February 9, 2025 1:50 AM IST
ഇരിട്ടി: മലയോര മേഖലയുടെ താലൂക്ക് ആസ്ഥാനവുമായ ഇരിട്ടിയിൽ 25 സർക്കാർ ഓഫീസുകളി ലായി 200 ഓളം ജീവനക്കാർ വിദൂര സ്ഥലങ്ങളിൽ നിന്നടക്കം വന്നു ജോലി ചെയ്യുന്നുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നും എത്തുന്ന ജീവനക്കാരുടെ യാത്രാക്ലേശങ്ങളടക്കം പരിഹരിക്കുന്നതിനായി ഇരിട്ടിയിൽ എൻജിഒ ക്വാർട്ടേസ് ആരംഭിക്കണമെന്ന് കേരള എൻജിഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം വി.കെ. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷാജി മാവില അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ഷാജി മാവില -ഏരിയ പ്രസിഡന്റ്, കെ.വി. സീമ, ഇ. പ്രീയരഞ്ജൻ -വൈസ്പ്രസിഡന്റ്, വി. സൂരജ് -സെക്രട്ടറി, ബാബു എടച്ചേരി, എം. ഷിനോജ് -ജോയിന്റ് സെക്രട്ടറി, എം. മനോജ് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.