സ്കൂൾ വാർഷികം
1512616
Monday, February 10, 2025 1:37 AM IST
പൈസക്കരി സെന്റ് മേരീസ് യുപി
പയ്യാവൂർ: പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിന്റെ 73- ാമത് വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും നടത്തി.
പഞ്ചായത്തംഗം ആനീസ് നെട്ടനാനിയ്ക്കൽ, ദേവമാതാ ഹൈസ്കൂൾ മുഖ്യാധ്യാപകൻ സി.എ. ജോസഫ്, പിടിഎ പ്രസിഡന്റ് ജിജി ഐപ്പൻപറമ്പിൽ, മദർ പിടിഎ പ്രസിഡന്റ് ബിബി നെരിയാറയിൽ, സ്കൂൾ ലീഡർ അനാമിക ധനീഷ്, യുപി സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, സ്റ്റാഫ് സെക്രട്ടറി സിനി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
എസ്ആർജി കൺവീനർ ഷിൻസി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻഡോവ്മെന്റുകളും വിവിധ മത്സര പരീക്ഷകൾ, കലാകായിക മേളകൾ എന്നിവയിൽ വിജയികളായവർക്ക് മൊമെന്റോകളും നൽകി അനുമോദിച്ചു. തുടർന്ന് വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ആലക്കോട് സെന്റ് മേരീസ് കോൺവെന്റ്
ആലക്കോട്: സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ വാർഷികം ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി റസിഡന്റ് പ്രീസ്റ്റ് റവ. ഡോ. തോമസ് നീണ്ടൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി സി.ജെ, മാനേജർ സിസ്റ്റർ തോംസീന സി.ജെ, പിടിഎ പ്രസിഡന്റ് ടോമി ഫ്രാൻസിസ്, പി. ജിതേഷ്, സിജു ആന്റണി എന്നിവർ പ്രസംഗിച്ചു. പിഎച്ച്ഡി നേടിയ ഡോ. എം.പി. ജിതേഷ്, അധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ ഷാലി ജോർജ് എന്നിവരെ ചടങ്ങിൽആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
നുച്യാട് ഗവ.യുപി
പയ്യാവൂർ: നുച്യാട് ഗവ.യുപി സ്കൂൾ വാർഷികാഘോഷം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ എഇഒ പി.കെ.ഗിരീഷ് മോഹൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. മുഖ്യാധ്യാപിക ബി.റഹ്മത്തുന്നിസ, അസീസ് നന്ദാനിശേരി, എം.പി.ആബിദ, ടി.എം.ബീന, പി.പി.ജസീം നാസർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.