നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി, പിഴ ചുമത്തി
1512884
Tuesday, February 11, 2025 1:22 AM IST
ഇരിട്ടി: കാറിൽ വില്പനയ്ക്കായി കൊണ്ടു പോവുകയായിരുന്നു നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി പിഴ ചുമത്തി. ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തൽ ബെൻഹിൽ സ്കൂളിന് സമീപം ഇരിട്ടി എസ്ഐ കെ.എം. മനോജ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിൽ ശിവപുരം സ്വദേശി അബ്ദുൽസലാം കാറിൽ കൊണ്ടു പോകുകയായിരുന്ന159 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടികൂടിയത്.
തുടർന്ന് പോലീസ് പായം പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതർ എത്തി 10000 രൂപ പിഴ ചുമത്തി . ശിവപുരം ഭാഗത്തുനിന്ന് വള്ളിത്തോട് ഭാഗത്തേക്ക് വില്പനയ്ക്കായി കൊണ്ടു വരുന്നതായിരുന്നു. പരിശോധനയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ തോമസ് ജോസഫ്, പ്രഭീഷ്, ഷിനോജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സന്തോഷ്, സീനിയർ സൂപ്രണ്ട് ജയ്സ് ടി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ റീജ, ഡ്രൈവർ ബിജു എന്നിവരും ഉണ്ടായിരുന്നു.