ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണം
1512619
Monday, February 10, 2025 1:38 AM IST
കരുവഞ്ചാൽ: ജെസിഐ കരുവഞ്ചാൽ ചാപ്റ്ററിന്റെ 2025 ലെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നവരെയും അനാഥരെയും പരിചരിക്കുന്ന വെള്ളാട് തിരുരക്ത ആശ്രമത്തിലേക്ക് കരുവഞ്ചാൽ ജെസിഐ ടെലിവിഷൻ നൽകി. സോൺ പ്രസിഡന്റ് ജെസിൽ ജയൻ, ജോമി ജോസഫ്, ടോണിസ് ജോർജ്, ദിലീപ് കോത്തേരി, റിന്റോ മാത്യു, ഫ്രെഡി സെബാസ്റ്റ്യൻ, കെ.സി. അഭിനേഷ്, റോബി തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടോണിസ് ജോർജ് - പ്രസിഡന്റ്, ഫ്രഡി സെബാസ്റ്റ്യൻ - സെക്രട്ടറി,അഖിൽ മാത്യു -ട്രഷറർ.