ഓഫീസ് കെട്ടിടോദ്ഘാടനവും കുടുംബ സംഗമവും നടത്തി
1512620
Monday, February 10, 2025 1:38 AM IST
ചെറുപുഴ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചെറുപുഴ യൂണിറ്റിന്റെ കുടുംബ സംഗമവും കന്നിക്കളത്ത് നിർമിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു. കെഎസ്ഇഎസ്എൽ സംസ്ഥാന പ്രസിഡന്റ് ജയദേവൻ ഉദ്ഘാടനം ചെയ്തു.
കെഎസ്ഇഎസ്എൽ ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് പി. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വൽസരാജ് മടയമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നാരായണൻ പയ്യരട്ട, കെഎസ്ഇഎസ്എൽ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ടീച്ചർ, ചെറുപുഴ യൂണിറ്റ് സെക്രട്ടറി പി.എം. വാസുദേവൻ, പി.വി. രവീന്ദ്രൻ, പി.കെ. പത്മനാഭൻ, രാധ രാഘവൻ, എ.കെ. ജോസഫ്, ഫ്രാൻസീസ്, ജോർജ് ജോസഫ് കൊങ്ങാല, ഷൈല ബിജു, എം. ജെയിംസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന യൂണിറ്റ് അംഗങ്ങളെയും വീർനാരികളെയും ആദരിച്ചു. വിമുക്ത ഭടൻമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും യൂണിവേഴ്സിറ്റി തലത്തിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.