തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം
1512290
Sunday, February 9, 2025 1:50 AM IST
ചെറുപുഴ: ധർമഗിരി ജീവസ് സോഷ്യൽ സെന്ററിന്റെ സ്ത്രീ ശാക്തീകരണ സംരഭമായ ജ്യോതി ടൈലറിംഗ് സെന്ററിന്റേയും തയ്യൽ പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം കാക്കേഞ്ചാലിൽ നടന്നു.
ധർമ്മഗിരി സിസ്റ്റേഴ്സ് പ്രൊവിൻഷ്യാൽ സുപ്പീരിയർ സുപ്പീരിയർ സിസ്റ്റർ ഷീല ഉദ്ഘാടനം നിർവഹിച്ചു. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ തേജസ് മരിയ, ബേബി മാങ്കോട്ടിൽ, സിസ്റ്റർ റോസ് സ്മിത എന്നിവർ പ്രസംഗിച്ചു.
തൊഴിൽ പരിശീലനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, സ്ത്രീ ശാക്തീകരണ വനിതാ ശിശുക്ഷേമ പരിപാടികൾ, വയോജനക്ഷേമ പ്രവർത്തനങ്ങൾ, ഭവന സന്ദർശനം എന്നീ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ജീവസ് സോഷ്യൽ സെന്റർ നടത്തി വരുന്നു.