കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
1512614
Monday, February 10, 2025 1:37 AM IST
ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചെലവിൽ നിർമിച്ച അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരി കടവിലെ മാക്കണ്ടി കുടിവെള്ള പദ്ധതി സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷന്മാരായ ഐസക് ജോസഫ് സീമ സനോജ് പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, ബിജോയി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു. കിണറിന് സൗജന്യ ഭൂമി വിട്ട് നൽകിയ കെ. സുരേഷിനെ വേദിയിൽ ആദരിച്ചു.