ശുഹൈബ് രക്തസാക്ഷി അനുസ്മരണം നാളെ
1512892
Tuesday, February 11, 2025 1:22 AM IST
ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ ഏഴാമത് രക്തസാക്ഷി അനുസ്മരണ റാലി നാളെ ശ്രീകണ്ഠപുരത്ത് നടക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അധ്യക്ഷത വഹിക്കും.
ഇന്ന് വൈകുന്നേരം ശുഹൈബിന്റെ എടയന്നൂരിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് ശ്രീകണ്ഠപുരം വരെ ഛായാ ചിത്ര ജാഥ നടക്കും. നാളെ വൈകുന്നേരം നാലിന് ചെങ്ങളായി മുതൽ ശ്രീകണ്ഠപുരം വരെ യുവജന റാലിയും നടക്കും. തുടർന്നാണ് അനുസ്മരണ സമ്മേളനം. ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ പറഞ്ഞു. പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ്, സെക്രട്ടറി ജോർജ് തോമസ്, ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് ജസീൽ കണിയാർവയൽ എന്നിവരും പങ്കെടുത്തു.