ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത പ്രൊ-പ്രോട്ടോ സിഞ്ചല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സിഞ്ചല്ലൂസ്
1512893
Tuesday, February 11, 2025 1:22 AM IST
കോട്ടയം: കോട്ടയം അതിരൂപത പ്രോ-പ്രോട്ടോസിഞ്ചല്ലൂസായി ഫാ. തോമസ് ആനിമൂട്ടിലിനെയും സിഞ്ചല്ലൂസായി ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെയും ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിയമിച്ചു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വികാരിയായി സേവനം ചെയ്തുവരവേയാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ പുതിയ നിയമനം. 1989 ഏപ്രില്‍ 13 ന് വൈദികപട്ടം സ്വീകരിച്ച ഫാ. തോമസ് ആനിമൂട്ടില്‍ പയ്യാവൂര്‍ സെന്റ് ആന്‍സ് ഇടവകാംഗമാണ്. അതിരൂപത ചാന്‍സലര്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കാരിത്താസ് ആശുപത്രി ഡയറക്ടര്‍, കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റർ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. നിലവില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്.
2015 മുതല്‍ പ്രൊ-പ്രോട്ടോസിഞ്ചല്ലൂസായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ പബ്ലിക് അഫയേഴേസ് ചുമതലയുള്ള സിഞ്ചല്ലൂസായാണ് നിയമിച്ചിട്ടുള്ളത്.