റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് സ്വീകരണം
1512610
Monday, February 10, 2025 1:37 AM IST
കണ്ണൂർ: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ പങ്കടുത്ത കണ്ണൂർ 31 ബറ്റാലിയൻ എൻസിസി കേഡറ്റുകൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഏഴ് കേഡറ്റുകളാണ് 31 ബറ്റാലിയനിൽ നിന്ന് പങ്കടുത്തത്.
കണ്ണൂർ എസ്എൻ കോളജിലെ സീനിയർ അണ്ടർ ഓഫീസർ എൻ.വിഷ്ണു, അണ്ടർ ഓഫീസർമാരായ പി.നന്ദന, ഇ.എം.ആദിദേവ്, മട്ടന്നൂർ പിആർഎൻഎസ്എസ് കോളജിലെ ലാൻസ് കോർപ്പറൽ കെ. ആര്യനന്ദ , ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ അണ്ടർ ഓഫീസർ കെ.പി. ശ്വേത, ഇരിട്ടി എംജി കോളജിലെ അണ്ടർ ഓഫീസർ സൂരജ് പി. നായർ, കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ കോർപ്പറൽ മജ്ഞുശ്രീ പ്രവീൺ എന്നിവരാണ് ഡൽഹിയിലെ ക്യാമ്പിൽ പങ്കടുത്തത്. പത്തു ദിവസത്തെ ക്യാമ്പിനു ശേഷമാണ് ഡൽഹിയിലേക്ക് ഇവർക്ക് അവസരം ലഭിച്ചത്.
തിരുവനന്തപുരത്ത് തിരിച്ചെത്തിയ കേഡറ്റുകൾക്ക് രാജ്ഭവനിൽ സ്വീകരണം ലഭിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാറിന്റെ സ്വീകരണവും ലഭിച്ചതിന് ശേഷമാണ് ഇന്നലെ കണ്ണൂരിൽ എത്തിയത്.
റെയിൽവേ സ്റ്റേഷനി ൽ നൽകിയ സ്വീകരണത്തിൽ സുബേദാർ സുരേഷ് കുമാർ, ബിഎച്ച്എം സുചൻ റായി, സിഎച്ച്എം എ.വി. ഷിബു, കെ.രതീഷ് കുമാർ, ഹവിൽദാർമാരായ പി.പി. അരുൺ , കെ. കിരൺ , പി .രാജേഷ്, വി.ടി.അനിൽ, പപ്പു യാദവ്, കെ. ദീപക് എന്നിവർ സ്വീകരിച്ചു. ആർമി പബ്ലിക് സ്കൂൾ പ്രധാന അധ്യാപിക ഫാത്തിമ ബീവി എൻസിസി ഓഫീസർ കെ. ശ്രീജയും ഉണ്ടായിരുന്നു.
എൻ.വിഷ്ണു, ഇ.എം. ആദിദേവ്, കെ.പി. സൂരജ്, പി.നന്ദന എന്നിവർ ക്ക് പിഎം റാലിയിൽ പങ്കടുക്കാൻ അവസരം ലഭിച്ചു. മജ്ഞുശ്രീ പ്രവീൺ ബെസ്റ്റ് കേഡറ്റ് ഇനത്തിലും ഫ്ലാഗ് ഏരിയ ബ്രീഫിംഗിലും പങ്കടുത്തു. കെ.പി. ശ്വേത, കെ.ആര്യനന്ദ എന്നിവർ കൾച്ചറൽ പരിപാടിയിലാണ് പങ്കടുത്തത്.