കേള്‍വി -സംസാര വൈകല്യമുള്ളവരുടെ കായികമേള: കോഴിക്കോട് ജേതാക്കൾ
1512287
Sunday, February 9, 2025 1:50 AM IST
തലശേരി: കേള്‍വി-സംസാര വൈകല്യമുള്ളവരുടെ സംസ്ഥാന കായികമേളയില്‍ 226 പോയിന്റുമായി കോഴിക്കോട് ജേതാക്കൾ. 214 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 171 പോയിന്റുമായി മലപ്പുറം മൂന്നാമതുമെത്തി.
പുരുഷ വിഭാഗത്തില്‍ 140 പോയിന്റുമായി കോഴിക്കോടും വനിതാ വിഭാഗത്തില്‍ എറണാകുളവും ജേതാക്കളായി. മൂന്ന് ദിവസങ്ങളായി തലശേരി ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന 28ാം കായികമേളയുടെ സമാപനസമ്മേളനത്തില്‍ സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കെ.കെ പുരുഷോത്തമന്, കെ.അഷ്റഫ്, ജി. സുരേഷ് കുമാര്‍, കെ.സി. ഐസക് എന്നിവർ പ്രസംഗിച്ചു.