കേരള ബാങ്കിന്റെ പലിശ നിരക്ക് ഉയർത്തിയ നടപടി പിൻവലിക്കണം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
1512302
Sunday, February 9, 2025 1:50 AM IST
മട്ടന്നൂർ: കേരള ബാങ്കിന്റെപലിശ നിരക്ക് ഉയർത്തി പ്രാഥമിക സംഘങ്ങളെ ദ്രോഹിക്കുന്ന നടപടി സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ആർ.കെ. നവീൻ കുമാർ അധ്യക്ഷത വഹിച്ചു. ചികിത്സാ സഹായ വിതരണം കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില നിർവഹിച്ചു. എ. നാസർ പഠന ക്ലാസെടുത്തു. മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.ടി. ചാക്കോയെ സമ്മേളനത്തിൽ അനുമോദിച്ചു. ബാബു മാത്യു, സുനിൽ സെബാസ്റ്റ്യൻ, കെ.രാധ, എ.കെ. രാജേഷ്, സി.ഷിജു, പി.രാഘവൻ, കെ.എ.തങ്കച്ചൻ, കെ.സജീവ് കുമാർ, അഗീഷ് കാടാച്ചിറ തുടങ്ങിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്റായി ആർ.കെ. നവീൻ കുമാറിനെയും സെക്രട്ടറിയായി സുനിൽ സെബാസ്റ്റ്യനെയും ട്രഷററായി കെ.സജീവ് കുമാറിനെയും തെരഞ്ഞെടുത്തു. വനിത ഫോറം ചെയർപേഴ്സണായി കെ.കെ. കനകവല്ലി യെയും കൺവീനറായി പി. ഷേർളിയെയും തെരഞ്ഞെടുത്തു. സമ്മേളന നഗരിയിൽ പ്രിയങ്ക ഗാന്ധി ഇറങ്ങിയത് പ്രവർത്തകർക്ക് ആവേശമായി.