ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ
1511844
Friday, February 7, 2025 1:17 AM IST
തളിപ്പറമ്പ്: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. ഒഡീഷ സ്വദേശി ജിതു പ്രധാനെയാണ് (47) തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം കുറുമാത്തൂർ, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടമാരായ അഷ്റഫ് മലപ്പട്ടം, കെ. രാജേഷ്, പ്രിവന്റീവ് ഓഫീസമാരായ ഉല്ലാസ് ജോസ്, കെ. മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർ എം.വി ശ്യാംരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 48 ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ എക്സൈസ് പിടികൂടിയിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ തളിപ്പറന്പിൽ നടക്കുന്ന നാലാമത്തെ ലഹരി മരുന്ന് വേട്ടയാണിത്.