വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
1512248
Sunday, February 9, 2025 12:26 AM IST
കണ്ണൂർ സിറ്റി: ആനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപത്ത് വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടയാട് സ്വദേശി താഴെകുഞ്ഞി വീട്ടിൽ ജനാർദ്ദനനെയാണ് (74) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സിറ്റി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മുണ്ടയാടുള്ള തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരങ്ങൾ: ചന്ദ്രശേഖരൻ (റിട്ട. രജിസ്ട്രാർ), ശോഭ, രാധ, പരേതനായ പദ്മനാഭൻ.