വാട്ടർപ്യൂരിഫയർ ഉദ്ഘാടനം ചെയ്തു
1512621
Monday, February 10, 2025 1:38 AM IST
ചെറുപുഴ: സ്കൂളുകളിൽ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ചെറുപുഴ ടൗൺ തിരുമേനി എസ്എൻഡിപി എൽപി സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ നിർവഹിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ.കെ. ജോയി, പഞ്ചായത്തംഗം കെ.ഡി. പ്രവീൺ, മാനേജിംഗ് കമ്മിറ്റിയംഗം ഇ.കെ. രാജൻ, പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ, മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, ഇ. രവീന്ദ്രൻ, ടോം കാവാലം, മഞ്ജു മധു തുടങ്ങിയവർ പ്രസംഗിച്ചു.