ആലക്കോട് പഞ്ചായത്തിൽ ഉദ്യോഗസ്ഥ തലപ്പത്ത് ആരുമില്ല; ജനത്തിന് ദുരിതം
1511853
Friday, February 7, 2025 1:17 AM IST
ആലക്കോട്: ജീവനക്കാരുടെ കുറവ് ആലക്കോട് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഒരു മാസത്തിനുള്ളിൽ പഞ്ചായത്ത് സെക്രട്ടറിയും അസി. സെക്രട്ടറിയും അടുത്തടുത്ത് വിരമിച്ചത് പഞ്ചായത്തിന്റെ പ്രവർത്തനം കുടുതൽ സങ്കീർണ്ണമാക്കി. പകരം നിയമനം നടത്താത്തതാണ് പ്രധാന തിരിച്ചടിക്ക് കാരണം.
പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥ തലപ്പത്ത് ആരുമില്ലാത്തത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഉദയഗിരി പഞ്ചായത്ത് സെക്രട്ടറിക്കാണ് ആലക്കോടിന്റെ ചുമതല നല്കിയിരിക്കുന്നത്. പ്രശ്ന പരിഹരത്തിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.