ഇ-സ്റ്റാന്പിനുള്ള കാലതാമസം പരിഹരിക്കണം: കേരള കോണ്‍ഗ്രസ്-എം
1489250
Sunday, December 22, 2024 7:33 AM IST
ഇരിട്ടി: ഇ-സ്റ്റാന്പ് ലഭിക്കുന്നതിന് നിലവിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ നടപടി വേണമെന്ന് കേരള കോൺഗ്രസ്-എം പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിപിന്‍ തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഹൈപവര്‍ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, തോമസ് മാലത്ത്, മാത്യു പുളിക്കക്കുന്നേൽ, സി.എം. ജോര്‍ജ്, എ.കെ. രാജു, ജോസ് മാപ്പിളപറമ്പില്‍, ജോസ് കിഴക്കേപ്പടവത്ത്, ജയ്സണ്‍ ജീരകശേരി, ലിന്റോ കുടിലില്‍, ഏബ്രഹാം വെട്ടിക്കല്‍, ഗര്‍വാസിസ് കേളിമറ്റം, ഏബ്രഹാം കല്ലമ്മാരി, ബ്രിട്ടോ ജോസ്, ജോര്‍ജ് മാത്യു, മാത്യു കൊച്ചുതറ, ജെസിമോള്‍ വാഴപ്പള്ളി, തോമസ് വടശേരി, കെ.കെ. വിനോദ്, എന്നിവര്‍ പ്രസംഗിച്ചു.