എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1488981
Saturday, December 21, 2024 10:20 PM IST
തളിപ്പറമ്പ്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോള്‍ പുളിമ്പറമ്പ് സാന്‍ജോസ് സ്കൂളിനു സമീപം താമസക്കാരനുമായ ചോടോര്കണ്ടി വീട്ടില്‍ പി.വി. ബിജുവാണ് (41) മരിച്ചത്.
ഈ മാസം11 ന് താമസിക്കുന്ന വീട്ടില്‍ നിന്നും വിഷം കഴിച്ച ബിജുവിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബിജു ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. പരേതരായ ബാലൻ-ലക്ഷ്മി ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിനോദ്, ഷിജു.