പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1488983
Saturday, December 21, 2024 10:20 PM IST
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ മണ്ടൂർ അമ്പലം റോഡ് ജംഗ്ഷനിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുളപ്പുറം ഒന്നിറത്ത് ചാലിൽ കെ.കെ.ആദിത്യനാണ് (20) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
കണ്ണൂർ ഭാഗത്ത് പച്ചക്കറികൾ ഇറക്കിയശേഷം പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ആദിത്യൻ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ആദിത്യനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. തൃക്കരിപ്പൂർ സ്വദേശി ജനാർദനൻ-പരേതയായ ജിജി ദന്പതികളുടെ മകനാണ്. സഹോദരി: നക്ഷത്ര.