പ്രകടനവും പ്രതിഷേധ യോഗവും
1489240
Sunday, December 22, 2024 7:33 AM IST
ചെറുപുഴ: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്ക്കർക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സലീം തേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തോമസ് കൈപ്പനാനിക്കൽ, പി.പി. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യാവൂർ: പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഭവനിൽ നിന്നും ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് അമിത്ഷായുടെ കോലം കത്തിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ. കുര്യൻ, സി.പി. ജോസ്, ബേബി മുല്ലക്കരി, ജേക്കബ് പനന്താനം, പി.ആർ. രാഘവൻ, ജയിംസ് തുരുത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.