പ്രതിഷേധ ധർണ നടത്തി
1489246
Sunday, December 22, 2024 7:33 AM IST
കണ്ണൂർ: അശാസ്ത്രീയമായ പലിശ നിരക്ക് പിൻവലിക്കുക, അർഹതപ്പെട്ട ഡിവിഡന്റ് അനുവദിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളോട് കേരള ബാങ്ക് പുലർത്തുന്ന വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മാര്ട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് എം. രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാബു മാത്യു അധ്യക്ഷത വഹിച്ചു. കെ.രാധ, അഗീഷ്കുമാർ കാടാച്ചിറ, ടി.കെ. ശശികുമാർ, ഗണേഷ് ബാബു, എ. പ്രമീള, കെ.എ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേഡിയം കോർണറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.