പോഷ് ആക്ട്: ബോധവത്കരണ ക്ലാസ് നടത്തി
1489249
Sunday, December 22, 2024 7:33 AM IST
കണ്ണൂർ: ജില്ലാ വനിതാ ശിശു വികസന ഓഫീസ് കണ്ണൂർ, ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, കണ്ണൂർ പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ വാരാചരണത്തിന്റെ ഭാഗമായി പോഷ് ആക്ട് 2013 സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് നിയമ ബോധവത്കരണ ക്ലാസ് നടത്തി. കണ്ണൂർ പ്രസ് ക്ലബിൽ ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി. സുലജ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഭിഭാഷകൻ പി.ഒ. രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.
എടക്കാട് ശിശു വികസന പദ്ധതി ഓഫീസർ എം. രജനി, പ്രസ് ക്ലബ് എക്സിക്യുട്ടീവ് അംഗം സബിന പദമൻ, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗം ജസ്ന ജയരാജ് ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ലാ കോ-ഓർഡിനേറ്റർ ആര്യ സുകുമാരൻ, ജൻഡർ സ്പെഷ്യലിസ്റ്റുമാരായ അരുൺ കെ. തമ്പാൻ, സി.അഞ്ജന, സ്പെഷലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ടി. സജിന, ഡേറ്റ എൻട്രി ഓപ്പറേറ്റർ കെ. ബീന എന്നിവർ പ്രസംഗിച്ചു.