സർവശിക്ഷാ കേരള വഴി നടത്തുന്ന രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കണം; ദേശീയ അധ്യാപക പരിഷത്ത്
1489237
Sunday, December 22, 2024 7:33 AM IST
ശ്രീകണ്ഠപുരം: സർവശിക്ഷ കേരള വഴി നടത്തുന്ന രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ഇരിക്കൂർ ഉപജില്ലാ സമ്മേളനം. കേന്ദ്ര സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിന് ഫണ്ട് രാഷ്ട്രീയ നിയമനങ്ങൾ നടത്തി ദുരുപയോഗം ചെയ്യുകയാണ്.
വിദ്യാഭ്യാസ പുരോഗതിക്കും കുട്ടികളുടെ പഠന പുരോഗതിക്കുമായി ഉപയോഗിക്കേണ്ട കേന്ദ്ര ഫണ്ട് ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന സംഘടനയുടെ നേതാക്കൾ വിരമിക്കുമ്പോൾ എസ്എസ്കെയിൽ നിയമനം നടത്താനാണ് ഉപയോഗിക്കുന്നത്. ഇത് അവസാനിപ്പിക്കണം. പരീക്ഷ നടത്തിപ്പിനുള്ള ചോദ്യപേപ്പർ തയാറാക്കിയവർ തന്നെ സ്വകാര്യ ചാനലുകൾക്ക് ചോർത്തി നൽകി വഞ്ചന നടത്തുന്നു. ശമ്പളപരിഷ്കരണ കമ്മീഷനെ ഉടൻ നിയമിച്ച് ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും എൻടിയു ആവശ്യപ്പെട്ടു.
സംസ്ഥാന ഉപാധ്യക്ഷൻ എം.ടി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി. വിഷ്ണു അധ്യക്ഷത വഹിച്ചു. മനോജ് മണ്ണേരി, കെ.വി. പ്രേമരാജൻ, കെ. ജനാർദനൻ, ഗോപകുമാർ പെരുമണ്ണ്, കെ. ഗോവിന്ദൻ, ടി.പി. സുധീപ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: വി. വിഷ്ണു-പ്രസിഡന്റ്, വി. ലാവണ്യ-വൈസ് പ്രസിഡന്റ്, കെ.എം. ഗോപകുമാർ-സെക്രട്ടറി, എം.വി. നിഷ-ജോയിന്റ് സെക്രട്ടറി, പി. വിനീത്-ട്രഷറർ, കെ. ജനാർദനൻ-സംഘടനാ സെക്രട്ടറി.