ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പ് മാ​തൃ​ക​യി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ന​ഗ​ര​ങ്ങ​ളി​ലെ​യും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷി​ക്കും. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന മ​റ്റ് അ​ഞ്ച് ഏ​ജ​ൻ​സി​ക​ളു​ടെ കു​ടി​വെ​ള്ളം കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ ന​ഗ​രസ​ഭ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ക​ത്തു ന​ൽ​കി.

ജി​ല്ല​യി​ലെ ന​ഗ​ര​ങ്ങ​ളി​ലെ നീ​ർ​ച്ചാ​ലു​ക​ളും തോ​ടു​ക​ളും ഒ​ഴു​കു​ന്ന​തി​ന് സ​മീ​പ​മു​ള്ള കി​ണ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടി​വെ​ള്ള​ സ്രോ​ത​സു​ക​ൾ കു​ടി​ക്കാ​ൻ യോ​ഗ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കും. അ​ത്ത​രം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ശു​ദ്ധീ​ക​ര​ണ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും.

ത​ളി​പ്പ​റ​മ്പി​ലെ മ​ഞ്ഞ​പ്പി​ത്ത വ്യാപനം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഉ​റ​വി​ട പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു. മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഒ​മ്പ​തോ​ളം വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു 400 ഓ​ളം വീ​ടു​ക​ൾ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​ണിയ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്‌​സു​മാ​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. രോ​ഗി​ക​ളു​ള്ള വീ​ടു​ക​ളി​ൽ രോ​ഗ പ​ക​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മ​ഞ്ഞ​പ്പി​ത്ത നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ൾ വി​ല​യി​രു​ത്തി. ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും പ​ക​ർ​ച്ച വ്യാ​ധി ത​ട​യു​ന്ന​തി​നു​മു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നു നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത ബോ​ധവത്ക​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന "തെ​ളി​ച്ചം കാ​മ്പ​യി​ൻ വി​പു​ല​മാ​ക്കും. പ​ച്ചവെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം മാ​റ്റാ​ൻ പ​ച്ച​യി​ൽ നി​ന്നു മ​ഞ്ഞ​യാ​കാ​ൻ അ​ധി​ക സ​മ​യം വേ​ണ്ട എ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കും.

ന​ഗ​ര​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​യു​ള്ള ക​ട​ക​ളി​ൽ നി​ന്നും മ​റ്റും ലൈം, ​ജ്യൂ​സ്, ഐ​സ്, എ​ന്നിവ പാ​നീ​യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് തി​ള​പ്പി​ച്ച് ആ​റ്റി​യ വെ​ള്ള​ത്തി​ലോ ബി ​പ്ല​സ്, അ​ൾ​ട്രാ വ​യ​ല​റ്റ് ഫി​ൽ​റ്റ​ർ (യുവി ഫി​ൽ​റ്റ​ർ) വെ​ള്ള​ത്തി​ലോ ആ​യി​രി​ക്ക​ണം എ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ൽ​കു​ന്ന കു​ടി​വെ​ള്ള​ത്തി​ൽ ചൂ​ട് ശ​മി​പ്പി​ക്കാ​ൻ പ​ച്ചവെ​ള്ളം ക​ല​ർ​ത്തു​ന്ന​ത് ക​ർ​ശ​ന​മാ​യി വി​ല​ക്കും. സ്വ​ന്തം വീ​ട്ടി​ലെ കി​ണ​ർ വെ​ള്ളം പ​രി​ശോ​ധി​ച്ച് ഇ-​കോ​ളി സാ​നി​ധ്യ​മി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ എ​ല്ലാ​വ​രും ത​യ​റാ​ക​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഏ​ഴു വ​രെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ക്ലോ​റി​നെ​റ്റ് ചെ​യ്യു​ന്ന​തി​ന് ക്ലോ​റി​നേ​ഷ​ൻ വാ​രം ആ​ച​രി​ക്കും.