സംസ്ഥാന സർഗലയം: പന്തലിന് കാൽനാട്ടി
1489233
Sunday, December 22, 2024 7:33 AM IST
തളിപ്പറമ്പ്: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, കേയി സാഹിബ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ 26 മുതൽ 29 വരെ നടക്കുന്ന എസ്കെഎസ്എസ്എഫ് സംസ്ഥാന സർഗലയത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമം നടത്തി. ഏഴു വേദികളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന സംസ്ഥാന സർഗലയത്തിന്റെ പ്രധാന വേദി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലാണ്.
പന്തൽ കാൽനാട്ടൽ കർമം സ്വാഗത സംഘം വർക്കിംഗ് ചെയർമാനും സിഡിഎംഇഎ ജനറൽ സെക്രട്ടറിയുമായ മഹമൂദ് അള്ളാംകുളം നിർവഹിച്ചു.
എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവ്, സംസ്ഥാന വർക്കിംഗ് സെക്രട്ടറി ബഷീർ അസ് അദിനമ്പ്രം, ജില്ലാ ജനറൽ സെക്രട്ടറി ഇസുദ്ധീൻ നിസാമി പൊതുവാച്ചേരി, സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ സുറൂർ പാപ്പിനിശേരി, ഫുജൈറ സുന്നി സെന്റർ വർക്കിംഗ് പ്രസിഡന്റ് അബ്ദുള്ള ദാരിമി കൊട്ടില, എസ്കെഎംഎംഎ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഇബ്നു ആദം, എസ്കെഎസ്എസ്എഫ് ജില്ലാ ഭാരവാഹികളായ എൻ.എ. സിദ്ദീഖ്, നിഷാദ് ചാലാട് തുടങ്ങിയവരും പങ്കെടുത്തു.