കുടുംബ കൂട്ടായ്മ സംഗമം നടത്തി
1489232
Sunday, December 22, 2024 7:33 AM IST
ചെമ്പേരി: ഏരുവേശി വടക്കേമൂല കുടുംബ കൂട്ടായ്മ സംഗമം അങ്കണവാടിയിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇത്തരം കുടുംബ കൂട്ടായ്മകൾ സമൂഹത്തിന് മാതൃകാപരമാണെന്നും തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സന്തോഷ് മേളക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജാതി-മത ഭേദമന്യേ നാല്പതോളം കുടുംബങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ചെയർമാൻ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. എരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, വാർഡ് മെംബർ ജയശ്രീ ശ്രീധരൻ, കുടുംബകൂട്ടായ്മ സെക്രട്ടറി സനിൽ പാറക്കടവൻ, ട്രഷറർ കൃഷ്ണൻ മഠത്തിൽവളപ്പിൽ, ജോളി കാരക്കുന്നേൽ, ജയശ്രീ പുതിയിടത്തുപറമ്പിൽ, സുമിത്ര കാടാംകോട്ട്, സജി പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി. അങ്കണവാടിയിലും പരിസരങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം എംഎൽഎക്ക് കൈമാറി. അങ്കണവാടി റോഡിലെ തോടിന് കലുങ്ക് നിർമിക്കണമെന്ന് പഞ്ചായത്തിനോട് സംഗമം ആവശ്യപ്പെട്ടു. ജയേഷ് ആറ്റൂർ, മധു കാടാംകോട്ട്, എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നും നടന്നു.