ജില്ലാ സീനിയർ പുരുഷ-വനിതാ വോളിബോളിന് തുടക്കമായി
1489234
Sunday, December 22, 2024 7:33 AM IST
ചെറുപുഴ: ജില്ലാ വോളിബോൾ അസോസിയേഷനും ഫ്രണ്ട്സ് കടാംകുന്നും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന വോളിബോൾ അസോസിയേഷൻ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ജില്ലാ സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. കടാംകുന്ന് ടി.പി. കുഞ്ഞിരാമൻ സ്മാരക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.വി. രാഘവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ടി. സൂരജ്, റസിയ, അഭിഷേക്, സന്തോഷ്, കേരളാ വോളിബോൾ അസോസിയേഷൻ മീഡിയ കൺവീനർ ശിധരൻ, എം. രജികുമാർ, പി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ എട്ടു സോണൽ ചാമ്പ്യൻഷിപ്പുകളിൽ നിന്നാണ് ജില്ലാ മേളയിൽ പങ്കെടുക്കുന്ന ടീമുകളെ തെരഞ്ഞെടുത്തത്. സംസ്ഥാന-ദേശീയ താരങ്ങൾ ഉൾപ്പെടെ 200 ഓളം വോളിബോൾ താരങ്ങൾ പങ്കെടുക്കുന്നുണ്ട്.