ജില്ലാ ത്രോബോൾ: മട്ടന്നൂരും മാത്തിലും ചാമ്പ്യൻമാർ
1489247
Sunday, December 22, 2024 7:33 AM IST
മട്ടന്നൂർ: രണ്ടാമത് ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ മട്ടന്നൂർ എച്ച്എസ്എസ്, മാത്തിൽ എച്ച്എസ്എസ് എന്നിവർ ചാമ്പ്യൻമാരായി. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കൃഷ്ണകുമാർ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ടി.പി. ബഷീർ, ശ്യാം, വിശാഖ്, ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും മാത്തിൽ എച്ച്എസ്എസ് രണ്ടാം സ്ഥാനവും സീൽ ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ മാത്തിൽ എച്ച്എസ്എസ് ഒന്നാം സ്ഥാനവും ആക്ടീവ് സ്പോർട്സ് അക്കാദമി രണ്ടാംസ്ഥാനവും നേടി. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപിക സുധാമണി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.