സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
1489231
Sunday, December 22, 2024 7:33 AM IST
ഏരുവേശി: കെകെഎൻ മെമ്മോറിയൽ എയുപി സ്കൂളിൽ പുതുതായി സജ്ജമാക്കിയ സ്മാർട്ട് ക്ലാസ് റൂം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന "ഭാഷാമൃതം' പദ്ധതിയിയുടെ 2022-23 വർഷത്തിലെ സമ്മാനത്തുകയായ ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയത്.
ഈ വർഷത്തെ സ്കൂൾ കലോത്സവ വിജയികൾക്കും പങ്കെടുത്തവർക്കുള്ള അനുമോദനവും ഇതിനോടൊപ്പം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എഇഒ പി.കെ. ഗിരീഷ് മോഹൻ, ഇരിക്കൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ ടി.വി.ഒ. സുനിൽകുമാർ, സിൽന സുഭാഷ്, സ്കൂൾ മുഖ്യാധ്യാപിക വസന്തകുമാരി, സ്കൂൾ ലീഡർ കെ.ആർ. അൻവിത, എം.വി. രമണി എന്നിവർ പ്രസംഗിച്ചു.