കണ്ണൂർ: കോടതിയിൽ ഹാജരാക്കി തിരിച്ചുകൊണ്ടുവരുന്നതിനിടെ തടവുകാരനിൽനിന്ന് കഞ്ചാവ് ബീഡികളും കഞ്ചാവ് ഓയിലും പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ പുഴാതിയിലെ ഷഫീഖിന്റെ (40) പക്കൽ നിന്നാണു രണ്ടുകെട്ട് കഞ്ചാവ് ബീഡിയും ഓയിലും പിടികൂടിയത്.
കേസിന്റെ ഭാഗമായി ഷഫീഖിനെ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവന്നപ്പോൾ നടത്തിയ ദേഹപരിശോധനയിലാണു ബീഡിക്കെട്ടും ഓയിലും കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഷഫീഖിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.