ചെ​ക്ക്ഡാ​മി​ൽ അ​പ​ക​ടം
Monday, August 19, 2024 1:17 AM IST
തി​രു​വി​ല്വാ​മ​ല: എ​ഴു​ന്ന​ള്ള​ത്തുക​ട​വ് ചെ​ക്ക്ഡാ​മി​ൽനി​ന്ന് ടെ​മ്പോ​ട്രാ​വ​ല​ർ ഗാ​യ​ത്രിപ്പു​ഴ​യി​ലേ​ക്കു നി​യ​ന്ത്ര​ണംതെ​റ്റി ഇ​റ​ങ്ങി. തി​രു​വി​ല്വാ​മ​ല - കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ത​ട​യ​ണ​യി​ൽ തി​രു​വി​ല്വാ​മ​ല​യി​ൽനി​ന്നു കൊ​ണ്ടാ​ഴി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

മു​ൻ​വ​ശ​ത്തെ ട​യ​റു​ക​ൾ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. പാ​മ്പാ​ടി യാ​റ​ത്തി​ങ്ക​ൽ മു​ഹ​മ്മ​ദി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ജെ​സി​ബി കൊണ്ടുവ​ന്ന് വാ​ഹ​ന​ത്തെ ക​ര​യ്ക്കുക​യ​റ്റി.