വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങ്
Monday, August 19, 2024 1:18 AM IST
കു​റ്റി​ക്കാ​ട്: വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ കൈ​കോ​ർ​ത്തു. വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്നു സ്വ​രൂ​പി​ച്ച 1,17,391 രൂ​പ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലി​ജു പോ​ൾ പ​റ​മ്പ​ത്ത്, ഹെ​ഡ്മാ​സ്റ്റ​ർ എം.​ടി. ജെ​യ്സ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ല്ലേ​ലി, കെ.​എം. റാ​ഫി, വി.​എം. ടെ​ൻ​സ​ൻ, പി.​വി. അ​ജി​ത്ത് എ​ന്നി​വ​ർ​ചേ​ർ​ന്ന് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന് കൈ​മാ​റി.

എ​സ്എ​ൻ​പു​രം: മ​തി​ല​കം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ ഇ​ടം റ​സ്റ്റോ​റ​ന്‍റ് ഒ​രു​ദി​വ​സ​ത്തെ വ​രു​മാ​നം മു​പ്പ​തി​നാ​യി​രം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി. ഇ.​ടി. ടൈ​സ​ണ്‌ എം​എ​ൽ​എ സ​ഹാ​യ​ധ​നം ഏ​റ്റു​വാ​ങ്ങി. മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. രാ​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്രി​യ ഹ​രി​ലാ​ൽ, സു​മ​തി സു​ന്ദ​ര​ൻ, പ്രേ​മാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.