വ​യ​നാ​ടി​നു​വേ​ണ്ടി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​രു​ടെ സ്നേ​ഹ​പ്പൊ​തി​ക​ൾ
Sunday, August 18, 2024 1:20 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്കും ജ​ന​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​നു​വേ​ണ്ടി​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​നി​ർ​മി​ച്ച് ന​ൽ​കു​ന്ന 150 വീ​ടു​ക​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ പി​ബി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​പ്പ​ല​ണ്ടി​ വി​റ്റ് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി.

വ​യ​നാ​ടി​നു​ള്ള സ്നേ​ഹ​പ്പൊ​തി​ക​ൾ എ​ന്ന പേ​രി​ലാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ.​കെ. ഷീ​ജ, വോ​ള​ന്‍റിയ​ർ ലീ​ഡ​ർ​മാ​ര​യ അ​രു​ൺ കൃ​ഷ്ണ, രേ​വ​തി സു​നി​ൽ, വി​ഷ്ണു ദ​ക്ഷ​ൺ, ഘാ​നം മു​സ്ത് ഹ​രി, എ.​എ. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം നല്കി.